Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Accident

Kannur

സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ വീ​ണ യാ​ത്രി​ക​ൻ ടി​പ്പ​ർ ക​യ​റി മ​രി​ച്ചു

ഇ​രി​ട്ടി: കീ​ഴ്പ​ള്ളി അ​ത്തി​ക്ക​ലി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ടി​പ്പ​ർ ലോ​റി ക​യ​റി മ​രി​ച്ചു. കീ​ഴ്പ​ള്ളി​യി​ലെ നി​ർ​മ​ല മെ​ഡി​ക്ക​ൽ​സ് ഉ​ട​മ സാ​ബു മൈ​ക്കി​ളാ​ണ് (43) മ​രി​ച്ച​ത്.

സാ​ബു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും എ​തി​ർ ദി​ശ​യി​ൽ​നി​ന്ന് വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ സാ​ബു മൈ​ക്കി​ളി​ന്‍റെ ത​ല​യി​ലൂ​ടെ ടി​പ്പ​റി​ന്‍റെ പി​റ​കി​ലെ ട​യ​ർ ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ സാ​ബു മ​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​യു​ര​ന്നു അ​പ​ക​ടം. ക​ച്ചേ​രി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ സാ​ബു കീ​ഴ്പ​ള്ളി കു​ണ്ടു​മാ​ങ്ങോ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ച്ചേ​രി​ക്ക​ട​വ് കു​ഴി​പ്പ​ള്ളി​യി​ൽ ത​ങ്ക​ച്ച​ൻ-​ലി​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ക​ച്ചേ​രി​ക്ക​ട​വി​ലെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ളെ 9.30ന് ​ക​ച്ചേ​രി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

ഭാ​ര്യ: സോ​ണി​യ. മ​ക​ൾ: ഹെ​യ്‌​സ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജ​ൻ (മെ​ഡി​ക്ക​ൽ ഷോ​പ്പ്, ഉ​ളി​ക്ക​ൽ), സി​ന്ധു.

District News

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

പ​യ്യ​ന്നൂ​ർ: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. മാ​ത​മം​ഗ​ലം പാ​റ​ത്തോ​ടി​ലെ വി. ​ജി​ഷ്ണു(27)​ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കോ​റോം കൂ​ര്‍​ക്ക​ര​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ജി​ഷ്ണു​വും സു​ഹൃ​ത്ത് നി​ധി​നും സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ജി​ഷ്ണു​വി​ന്‍റെ മ​ര​ണം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് നി​ധി​ന്‍ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. നാ​രാ​യ​ണ​ൻ-​സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജി​ഷ്ണു. സ​ഹോ​ദ​ര​ന്‍ സ​ഞ്ജു നാ​രാ​യ​ണ​ൻ.

District News

സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് റോ​ഡി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

എ​ട​ക്ക​ര: കു​റ്റി​പ്പു​റ​ത്ത് സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ത്തേ​ടം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മൂ​ത്തേ​ടം ചെ​മ്മം​തി​ട്ട​യി​ലെ ക​റു​ത്തേ​ട​ത്ത് ഹു​സൈ​ന്‍റെ മ​ക​ളും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഫാ​ത്തി​മ റി​ഫ​യാ​ണ് (20) മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത 66 ലെ ​കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​ണ്‍​കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് ഇ​ടി​ച്ചു. ഇ​തോ​ടെ സ്കൂ​ട്ട​ർ മ​റി​യു​ക​യും ഫാ​ത്തി​മ റി​ഫ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

ഇ​രി​ന്പി​ളി​യം വെ​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈകുന്നേരം നാ​ലോ​ടെ മൂ​ത്തേ​ട​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച ഫാ​ത്തി​മ റി​ഫ​യു​ടെ മൃ​ത​ദേ​ഹം അ​ഞ്ചോ​ടെ ചെ​മ്മം​തി​ട്ട ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. ജ​സ്മ​ന​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഫാ​സ, ഫ​റ ഹു​സൈ​ൻ.

Kerala

സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

മു​ണ്ട​ക്ക​യം: സ്കൂ​ട്ട​റി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ഴ​യ പ​ന​ക്ക​ച്ചി​റ പ​ഴ​നി​ല​ത്ത് ജോ​ജി​യു​ടെ ഭാ​ര്യ ജെ​സി ജോ​ജി (48) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​ ജെ​സി​യും ഭ​ർ​ത്താ​വ് ജോ​ജി​യും ഒ​രു​മി​ച്ച് വീ​ട്ടി​ൽനി​ന്നു സ്കൂ​ട്ട​റി​ൽ മു​ണ്ട​ക്ക​യ​ത്തേ​ക്കു വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ൽ പു​തി​യ​താ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്ത ക​ട്ടിം​ഗി​ലേ​ക്ക് സ്കൂ​ട്ട​ർ കയറു​ന്ന​തി​നി​ടെ പു​റ​കി​ലി​രു​ന്ന് ജെ​സി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ജെ​സി​യു​ടെ ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഉ​ട​ൻ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ആ​ൽ​ബി അ​ഗ​സ്റ്റി​ൻ, അ​ൽ​ഫോ​ൻ​സ് അ​ഗ​സ്റ്റി​ൻ.

District News

സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ടെ​ക്നോ​പാ​ർ​ക് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ര​കു​ളം ഏ​ണി​ക്ക​ര ദു​ർ​ഗാ ലെ​യി​ൻ ശി​വ​ശ​ക്തി​യി​ൽ ആ​കാ​ശ് മു​ര​ളി (30) ആ​ണ് മ​രി​ച്ച​ത്.

വ​ഴ​യി​ല​ക്ക് സ​മീ​പം പു​ര​വൂ​ർ​കോ​ണ​ത്ത് പ​ഴ​കു​റ്റി-​വ​ഴ​യി​ല നാ​ലു​വ​രി പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലുങ്കി​നു കു​ഴി​ച്ച കു​ഴി​യി​ൽ ആ​കാ​ശ് മു​ര​ളി​യു​ടെ ആ​ക്ടീ​വ സ്കൂ​ട്ട​ർ വീ​ഴു​ക​യാ​യി​രി​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞു​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ: ഫെ​ബി. ഒ​ന്ന​ര വ​യ​സു​കാ​രി എ​ല്ല ഏ​ക മ​ക​ളാ​ണ്.

Kerala

കു​ന്നി​ക്കോ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ ഇ​ടി​ച്ചു; കി​ണ​റ്റി​ൽ വീ​ണ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു

കൊ​ല്ലം: കു​ന്നി​ക്കോ​ട് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. കി​ണ​റ്റി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു.

മ​ഠ​ത്തി​ൽ വ​ട​ക്കേ​തി​ൽ അ​ഞ്ജു​വും മ​ക​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

പ​രി​ക്കേ​റ്റ അ​മ്മ​യെ​യും മ​ക​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Latest News

Corehub Up